വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
13/02/2018
കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കുടുംബസംഗമം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കൊതവറ 118-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം.പി സെന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, കെ.വി പ്രസന്നന്, വി.വി ഷാജി, ഷീല ഷിബു, സാനു, കെ.കെ കമലമ്മ എന്നിവര്‍ പ്രസംഗിച്ചു.