Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുചി പെരുമയുമായി ടി.ബി റെസ്റ്റോറന്റ് വീണ്ടും.
12/02/2018

വൈക്കം: വൈക്കത്തുകാരുടെ നാവില്‍ നാടന്‍ ഊണിന്റെയും മീന്‍കറിയുടെയും രുചി പകര്‍ന്ന് പ്രസിദ്ധമായ ടി.ബി റെസ്റ്റോറന്റിലെ രുചിപെരുമ വീണ്ടും എത്തി. വേമ്പനാട്ടു കായലോരത്തെ വിശാലമായ വളപ്പിലാണ് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. കായല്‍ അതിരുടുന്ന ഇവിടെ വന്നു താമസിക്കുവാനും വിശ്രമിക്കുവാനും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെല്ലാമുള്ള പ്രമുഖര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സാധാരണക്കാര്‍ക്കും ഇഷ്ടകേന്ദ്രമായിരുന്നു ടി ബിയും റെസ്റ്റോറന്റും. ഇവിടുത്തെ ഊണിനൊപ്പമുള്ള മീന്‍ കറി ഏറെ പ്രസിദ്ധമായിരുന്നു. ദീര്‍ഘകാലങ്ങള്‍ക്കുമുന്‍മ്പ് പ്രവര്‍ത്തനം നിലച്ച റസ്റ്റോറന്റ് ഇന്നലെ (12ന്)വീണ്ടും പ്രവര്‍ത്തമാരംഭിച്ചു. വകുപ്പുമന്ത്രി ജി സുധാകരന്റെ പ്രത്യേക താല്‍പ്പര്യവും ഇതിനു പിന്നിലുണ്ട്. പുതുമകള്‍ കൂടി ഉള്‍ക്കൊണ്ട് ഐസ്‌ക്രീം -ഷെയ്ക്ക് പാര്‍ലറുമെല്ലാം ഉള്‍പ്പെടുത്തിയാണ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് മനോഹരമായ സ്യൂട്ട് റൂമുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടത്. ഇപ്റ്റ സംഘടിപ്പിച്ച ഒ.എന്‍.വി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ എഴുത്തുകാരനും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ അനൗദ്യോഗികമായി ടി.ബി റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.