Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗം ചേര്‍ന്നു
12/02/2018

വൈക്കം: കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ -വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ചു നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍ സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റ്റി.കെ രാജേന്ദ്രന്‍, രാജു എന്നിവര്‍ പ്രസംഗിച്ചു. വൈക്കം സിവില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.എം ജോഷി, എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ പ്രകാശന്‍ എന്നിവര്‍ മദ്യവര്‍ജ്ജനത്തെ കുറിച്ചും മറവന്‍തുരുത്ത് പി.എച്ച്.സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജീവിതശൈലി രോഗങ്ങളെകുറിച്ചും ക്ലാസ്സെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്‌കൂളുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.റ്റി ഉഷ കൃതജ്ഞതയും പറഞ്ഞു.