Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദീപ പ്രകാശനം നടത്തി
12/02/2018
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ സമാരംഭ ചടങ്ങിന്റെ ദീപ പ്രകാശനം എം.എന്‍ പൊന്നമ്മ നിര്‍വ്വഹിക്കുന്നു.

വൈക്കം: കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ സമാരംഭ ചടങ്ങുകളുടെ ദീപ പ്രകാശനം എം.എന്‍ പൊന്നമ്മ നിര്‍വ്വഹിച്ചു. പ്രസിഡന്റ് പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ട്രഷറര്‍ പി.സി രാധാകൃഷ്ണന്‍ നായര്‍, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രന്തിരി, വെളിച്ചപ്പാട് ജയന്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് 8 മുതല്‍ 20 വരെയാണ് ഉത്സവാഘോഷം. 8 മുതല്‍ എല്ലാ ദിവസവും കളമെഴുത്തും പാട്ടും, വില്‍പാട്ടും, വടക്കുപുറത്ത് ഗുരുതിയും നടക്കും. 17ന് വൈകിട്ട് 6ന് വിപഞ്ചിക തീയറ്റേഴ്‌സിന്റെ മെഗാ കുറത്തിയാട്ടം, 18ന് രാത്രി 10ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ജിന്‍സ് ഗോപിനാഥ് നയിക്കുന്ന ഗാനമേള, 19ന് രാത്രി 10ന് കൊച്ചിന്‍ പാണ്ഡവാസിന്റെ മുടിയേറ്റ്, നാടന്‍പാട്ടും നടക്കും. വിവിധ കലാപരിപാടികളും ഉണ്ട്.