Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികവും ജ്ഞാനോദയം സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ സമര്‍പ്പണവും
12/02/2018
തോട്ടകം 116-ാം നമ്പര്‍ സഹോദരന്‍ അയ്യപ്പന്‍ കുടുംബയൂണിറ്റിന്റെ വാര്‍ഷികവും ജ്ഞാനോദയം സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ സമര്‍പ്പണവും യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ സഹോദരന്‍ അയ്യപ്പന്‍ കുടുംബയൂണിറ്റ്, പൂന്തുരുത്തിന്റെ 11-ാമത് വാര്‍ഷികവും ജ്ഞാനോദയം സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ സമര്‍പ്പണവും എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ നിര്‍വ്വഹിച്ചു. ശാഖാപ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക കേന്ദ്രത്തിലേക്കുള്ള ഗ്രന്ഥം വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍ കൈമാറി. ശാഖാ സെക്രട്ടറി കെ.ബി. സുനില്‍ കുമാര്‍, യൂണിറ്റ് ചെയര്‍മാന്‍ സുരേന്ദ്രന്‍ കുന്നത്ത്, ബിന്ദു രാജീവ്, വി.എം സജീവ്, പി.പി വിജയന്‍, വി.കെ വിജയകുമാര്‍, പി.ആര്‍ രാജീവ്, എസ്.ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.