Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി : രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍
12/02/2018
ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ കോണ്‍ക്രീറ്റ് ജോലി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌കറും ട്രഷറര്‍ എന്‍. ബാബുരാജും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിന്റെ രണ്ടാമത്തെ വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റ് ജോലി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌കറും ട്രഷറര്‍ എന്‍.ബാബുരാജും ചേര്‍ന്ന് നിര്‍വ്വഹിച്ചു. 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവില്‍ നിര്‍മ്മിക്കുന്ന വീടിന് ആറര ലക്ഷം രൂപയാണ് ചിലവ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അനു വിലാസനാണ് രണ്ടാമത്തെ വീട് നല്കുന്നത്. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, ആശ്രമം സ്‌കൂള്‍, ഉല്ലല ഓംങ്കാരേശ്വരം ദേവസ്വം, എസ്.എന്‍.ഡി.പി ശാഖ, എന്‍.എസ്.എസ് യൂണിറ്റ്, എസ്.പി.സിയും ചേര്‍ന്നാണ് നിര്‍മ്മാണ ചിലവ് വഹിക്കുന്നത്. മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ ടി.സുരേഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദു, ഷാജി മാടയില്‍, കെ.വി പ്രകാശന്‍, ഷാജി.ടി.കുരുവിള, മിനി വി അപ്പുക്കുട്ടന്‍, സീമ വാസവന്‍, സുധര്‍മ്മ, കെ.എസ് സിന്ധു, ജാസ്മിന്‍, സാനു, ബേബി എന്നിവര്‍ നേതൃത്വം നല്‍കി.