Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃത്രിമ അവയവദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു
12/02/2018
വൈക്കം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃത്രിമ അവയവദാന ക്യാമ്പ് മോന്‍സ് ജോസഫ് എം. എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മോന്‍സ് ജോസഫ് എം. എല്‍.എ റോട്ടറി ക്ലബ്ബിന്റെ കൃത്രിമ അവയവദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ജയിംസ് ജെ പാലയ്ക്കന്‍ അധ്യക്ഷത വഹിച്ചു. അപകടമോ അസുഖമോ മൂലം കാല്‍ നഷ്ടപ്പെട്ട 114 പേര്‍ക്ക് കൃത്രിമ അവയവങ്ങള്‍ നല്കി. പതിനായിരം രൂപ മുതല്‍ പതിനാലായിരം രൂപ വരെ വിലവരുന്ന കൃത്രിമ അവയവങ്ങളാണ് വിതരണം ചെയ്യുന്നത്. അവരവര്‍ക്ക് അനുയോജ്യമാം വിധമുള്ള കാലുകള്‍ റോട്ടറി ഹാളില്‍ നിര്‍മ്മിച്ച് നല്കുകയാണ്. 15 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. യു.കെ.യില്‍ പ്രവര്‍ത്തിക്കുന്ന റോട്ടറി ജയ്പൂര്‍ ലിമ്പ് സംഘടനയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വെല്‍ഫെയര്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ഫാ. ബെന്നി പാറേക്കാട്ടില്‍, സാബു വര്‍ഗ്ഗീസ്, പി. ശശിധരന്‍, ബിജു കണ്ണേഴന്‍, ഷിജോ മാത്യു, കെ.പി ശിവജി, റോയി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.