Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്ക് ഫലപ്രദമായി സമൂഹത്തില്‍ ഇടപെടാനാകും : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
12/02/2018

വൈക്കം: സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്ക് ഫലപ്രദമായി സമൂഹത്തില്‍ ഇടപെടാനാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ്. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എമര്‍ജിംഗ് വൈക്കം സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ സഹകരണത്തോടെ തലയോലപ്പറമ്പ് എ.ജെ ജോണ്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹോപ്പ് 2018 ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം. തൊഴിലില്ലായ്മ ഒരു പരിധി വരെ ലഹരി മരുന്ന് ഉപയോഗത്തിലേക്ക് വഴി തെളിക്കുന്നുണ്ട്. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ യുവാക്കള്‍ ഉപയോഗപ്പെടുത്തണം. ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് കേരളത്തില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിലെത്തുന്ന ലഹരി മരുന്നിന്റെ പ്രധാന വാഹകര്‍ ഇവരാണ്. അതിനാല്‍ യുവാക്കളിലൂടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു. എമര്‍ജിംഗ് വൈക്കം പ്രസിഡന്റ് ബി വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന-ജില്ല കലോത്സവങ്ങളില്‍ വിജയിച്ച വൈക്കം താലൂക്കിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസിന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് നേതൃത്വം നല്‍കി. യോഗത്തില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യൂ, പ്രൊഫ. ഇന്ദു കെ.എസ്, പിന്നണി ഗായകന്‍ ദേവാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു. എമര്‍ജിംഗ് വൈക്കം ജോയിന്റ് സെക്രട്ടറി മനോജ് സ്വാഗതവും ശ്രീപ്രസാദ് നന്ദിയും പറഞ്ഞു.