Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറ്റുള്ളവരുടെ ദു:ഖവും ദുരിതവും അറിഞ്ഞ് അവരെ സഹായിക്കാനുള്ള മനോഭാവം ഉണ്ടാകണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം
10/02/2018

വൈക്കം: മറ്റുള്ളവരുടെ ദു:ഖവും ദുരിതവും അറിഞ്ഞ് അവരെ സഹായിക്കാനുള്ള മനോഭാവം ഉണ്ടാകണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പറഞ്ഞു. വൈക്കം വര്‍മാസ് പബ്ലിക്ക് സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 26 നിര്‍ദ്ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യകാല നേതാക്കളുടെ ജീവിത മൂല്യങ്ങളും പ്രതിബദ്ധതയും സമൂഹത്തിന് മാതൃകയായിരുന്നു. എന്നാല്‍ ഇന്നത്തെ നേതാക്കളുടെ പിറകെ നടന്നാല്‍ കാലു വേദനിക്കുക മാത്രമേ ഉണ്ടാവുകയുള്ളെന്നും മെത്രാപ്പോലിത്ത പറഞ്ഞു. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സിറിയക്ക്് തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 26 വാര്‍ഡ്കളില്‍ നിന്നും ജനപ്രതിനിധികളും ജനമൈത്രി പോലീസും ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുളള സൗജന്യ വിദ്യാഭ്യാസം നല്കുക. ചടങ്ങിനെത്തിയ ബിഷപ്പിനെ സ്‌കൂള്‍ ചെയര്‍മാന്‍ ദിനേശ് വര്‍മ്മ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ ജോജി ജോര്‍ജ്ജ്, കൃഷ്ണകുമാര്‍, ആശ സുമേഷ്, അര്‍ജുന്‍ മുരളി എന്നിവര്‍ പ്രസംഗിച്ചു.

വര്‍മാസ് പബ്ലിക്ക് സ്‌കൂള്‍ 26 നിര്‍ദ്ധന വിദ്യാര്‍ഥിക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്ന പദ്ധതി ഫിലിപ്പോസ് മാര്‍ ക്രിസോസ്്റ്റം വലിയ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യുന്നു.