വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ്
10/02/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ എച്ച്.ആര് സെന്ററിന്റെ നേതൃത്വത്തില്‍ തുടങ്ങിയ വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ കീഴിലുള്ള എച്ച്.ആര് സെന്ററിന്റെ നേതൃത്വത്തില്‍ 97 കരയോഗങ്ങളിലെ യുവതി യുവാക്കള്‍ക്കായി രണ്ട് ദിവസം നീളുന്ന വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് കോഴ്സ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ് മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, എസ്.മുരുകേശ്, എന്നിവര്‍ പ്രസംഗിച്ചു. എന്‍.ജി ബാലചന്ദ്രന്, പി.ജി.എം. നായര്‍, പി. പ്രസാദ്, ഡോ: ഇ.എന്‍ ശിവദാസ്, എ.ശ്രീകല, ഡോ: അരുണ്‍ പ്രതാപ് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച്്് ക്ലാസ്സെടുത്തു.