Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ ബസിനുപിന്നില്‍ മിനി ലോറിയിടിച്ച് മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റു.
10/02/2018

തലയോലപ്പറമ്പ്: സ്‌കൂള്‍ ബസിനുപിന്നില്‍ മിനി ലോറിയിടിച്ച് മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റു. പുത്തന്‍കാവ് ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ഗംഗാ രമണന്‍, ഹസ്‌നാ സുധീര്‍, മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ഗംഗാ കിഷോര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത.് ഇവരെ തൃപ്പൂണിത്തറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് വരിക്കാംകുന്നിലാണ് അപകടം. സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനിടയില്‍ കിടങ്ങൂരില്‍ നിന്ന് സിമന്റുമായി ബ്രഹ്മമംഗലത്തേക്കു വന്ന മിനി ലോറി സ്‌കൂള്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. തലയോലപ്പറമ്പ് പോലീസ് മേല്‍ നടപടി സ്വീകരിച്ചു.