Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് പിടികൂടി.
10/02/2018
മോഹനന്‍

വൈക്കം: പത്താം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോലീസ് പിടികൂടി. ചെമ്പ് കാട്ടിക്കുന്നില്‍ തെക്കേപറമ്പില്‍ മോഹനന്‍ (57) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയുടെ പിതാവിന്റെ സുഹൃത്തായ ഇയാള്‍ വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് കടയിലേക്കുപോയ പെണ്‍കുട്ടിയെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അച്ഛന്‍ വീട്ടിലില്ലെന്നു മനസ്സിലാക്കിയ ഇയാള്‍ ഉച്ചക്ക് ഒന്നരയോടെ മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും മുത്തശ്ശിയുമായി സംസാരിക്കുകയും ചെയ്തു. വീട്ടില്‍നിന്നും ഇറങ്ങുന്നതിനിടെ മുറിയിലിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളംവെച്ച് പെണ്‍കുട്ടി കുതറിമാറുന്നതിനിടയില്‍ ഇയാള്‍ ഓടിരക്ഷപെട്ടു. രാത്രിയോടെ ഇയാളെ പോസ്‌കോ നിയമപ്രകാരം വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കോടതിയില്‍ ഹാജരാക്കി.