Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി
10/02/2018
ബസന്ത് പരട്

വൈക്കം: മോഷണം നടത്താനുള്ള ശ്രമത്തിനിടെ വീടിന്റെ ടെറസില്‍ ഒളിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശിയായ ബസന്ത് പരിട് (50) എന്നയാളെയാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 10.30ഓടെ വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് കുറുപ്പംകാട്ടില്‍ ശുഭകുമാറിന്റെ വീടിന്റെ ടെറസ്സിനു മുകളില്‍ ഒരാള്‍ പതുങ്ങിയിരിക്കുന്നത് കണ്ട് അലമുറയിടുകയായിരുന്നു. അടുക്കളയുടെ ഷീറ്റിനു മുകളില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാള്‍, ശബ്ദം കേട്ട് ഗൃഹനാഥന്‍ ടോര്‍ച്ചുമായി മുകളിലെത്തി നോക്കിയപ്പോള്‍ ടെറസിനു മുകളിലേക്ക് കയറി. വെളിച്ചം കണ്ട് അടുക്കളയുടെ പൈപ്പ് വഴി താഴോട്ടു ചാടി ഓടിയ ബസന്തിനെ വെച്ചൂര്‍ റാണിമുക്ക് ഭാഗത്ത് വെച്ച് പുലര്‍ച്ചെ എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. മോഷണശ്രമത്തിന് പോലീസ് കേസ് എടുത്തു.