Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
20/01/2016

വൈക്കം, കടുത്തുരുത്തി, ചേര്‍ത്തല നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ നിത്യേന ചികിത്സ തേടിയെത്തുന്ന വൈക്കം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. എ.കെ ആന്റണിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച ആധുനിക ലാബും സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ഓപ്പറേഷന്‍ തീയറററും ഉദ്ഘാടനത്തിനുശേഷവും നാളിതുവരെയായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ മെയിന്‍ ബ്ലോക്കിനുവേണ്ടി പണിതീര്‍ത്ത ഇരുനില കെട്ടിടവും പി.നാരായണന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടവും ഉപയോഗശൂന്യമാണ്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന 'അമ്മയും കുഞ്ഞും' ആശുപത്രിയുടെ നിര്‍മാണവും നടന്നുവരികയാണ്. ഇവയെല്ലാം തന്നെ തീരദേശ സംരക്ഷണ പരിധിയില്‍ നിന്നൊഴിവാക്കി പ്രവര്‍ത്തനക്ഷമമാക്കുവാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, അഡ്വ. എ.സനീഷ്‌കുമാര്‍, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി.പി സിബിച്ചന്‍, അക്കരപ്പാടം ശശി എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.