Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കര്‍ഷകരെ സംരക്ഷിക്കണം : അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി
10/02/2018

വൈക്കം: തലയോലപ്പറമ്പ് കൃഷിഭവന്റെ കീഴില്‍ വരുന്ന വടയാര്‍ പ്രദേശത്തെ പാടശേഖരങ്ങളായ തെക്കേക്കരി, പൊന്നുരുക്കും പാറ ബ്ലോക്കുകളിലെ നെല്‍കര്‍ഷകരെ വഞ്ചിച്ച് വന്‍ലാഭം കൊയ്യുന്നതിനുവേണ്ടി കര്‍ഷകരില്‍ നിന്നും ഒരു ക്വിന്റലിന് 17.2 തര ആവശ്യപ്പെടുന്നു.ഇത് തികച്ചും കടുത്ത കര്‍ഷകദ്രോഹമാണ്. നെല്ല് എടുക്കുന്നതിനു വേണ്ടി സപ്ലൈക്കോ മില്ലുടമകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സപ്ലൈക്കോയുടെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കള്ളക്കളി അവസാനിപ്പിച്ച് കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷക സംഘടനാഭാരവാഹികള്‍, കൃഷി ഓഫീസര്‍, കൃഷി വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് നെല്‍കര്‍ഷകരെ സംരക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എ.എം അനി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.ബാബു, കെ.സി രഘുവരന്‍, കെ.വി ജോഷി, പി.ആര്‍ മുരുകദാസ്, ആര്‍.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.