Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വിധവാ ക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനം
10/02/2018

വൈക്കം: കേരള വിധവാ ക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനം നടത്തി. സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിധവാ പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിധവകളുടെ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നും സ്വീപ്പര്‍ ജോലി വിധവകള്‍ക്ക് നല്‍കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സന്തോഷ് കുഴിവേലി, എന്‍.ഒ കുട്ടപ്പന്‍, പി.ജി തങ്കമ്മ, റ്റി.പി ആനന്ദവല്ലി, കനകമ്മ പുരുഷന്‍, കെ.കെ തുളസി, വത്സമ്മ പെരുവ, പ്രസന്ന സുധാകരന്‍, അന്നമ്മ പുത്തന്‍പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി തങ്കമണി തങ്കപ്പന്‍ (പ്രസിഡന്റ്), കെ.കെ തുളസി, ശ്യാമള വിജയന്‍ (വൈസ് പ്രസിഡന്റ്), കനകമ്മ പുരുഷന്‍ (സെക്രട്ടറി), വത്സല എന്‍.കെ ശിവകുമാരി (ജോയിന്റ് സെക്രട്ടറി), പ്രസന്ന സുധാകരന്‍ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട 15 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. 15ന് കോട്ടയം കളക്‌ട്രേറ്റിന് മുമ്പില്‍ നടത്തുന്ന കൂട്ടധര്‍ണ്ണയില്‍ വൈക്കത്തുനിന്നും 100 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും.