Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊട്ടാരപ്പളളി ആശ്രമ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാള്‍
09/02/2018

വൈക്കം: കൊട്ടാരപ്പളളി ആശ്രമ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ പെരുന്നാളിന് വെളളിയാഴ്ച വൈകിട്ട് വികാരി ഫാ: സിറിയക് മുരിക്കന്‍ കൊടിയേറ്റി. പെരുന്നാളിന് മുന്നോടിയായി രാവിലെ കുടുംബനവീകരണ ധ്യാനവും പൗരോഹിത്യ സന്യസ്ത സംഗമവും നടത്തി. ഫാ: ക്ലീറ്റസ് പ്ലാക്കല്‍ മുഖ്യ കാര്‍മ്മികനായി. ആരാധനയുടെ ചടങ്ങുകള്‍ക്ക് ഫെറോന പളളി വികാരി ഫാ: പോള്‍ ചിറ്റിനപ്പിളളി കാര്‍മ്മികനായിരുന്നു. തുടര്‍ന്ന് കൊടിമരം വെഞ്ചരിപ്പും നടത്തി. ശനിയാഴ്ച വേസ്പര ആഘോഷിക്കും. രാവിലത്തെ കുര്‍ബാനയ്ക്ക് ഫാ: സാജു മാടവനക്കാട് കാര്‍മ്മികനാവും. വൈകിട്ട് 4ന് തിരുസ്വരൂപം വെഞ്ചരിക്കും. ഫാ: അനില്‍ കിളിയേല്‍ക്കുടി കാര്‍മ്മികനാകും. ഫാ: സിജോ മേനാച്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. ഞായറാഴ്ച പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന പെരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ: സനു പുതുശ്ശേരി മുഖ്യ കാര്‍മ്മികനാകും. കൊടിയേറ്റ് ചടങ്ങിന് പ്രസുതേന്തി ജോസഫ് പത്തുപറ കൈക്കാരന്മാരായ എബ്രഹാം തെക്കേത്തറ, സജിമോന്‍ മാനന്തിക്കരി, കണ്‍വീനര്‍ സാജു വാതപ്പളളി എന്നിവര്‍ നേതൃത്വം നല്‍കി.