Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഴയ ഇരുമ്പുശേഖരണക്കാര്‍ മുതല്‍ ഉല്‍പാദകര്‍ വരെ രൂക്ഷമായ പ്രതിസന്ധിയില്‍.
20/01/2016

പഴയ ഇരുമ്പുശേഖരണക്കാര്‍ മുതല്‍ ഉല്‍പാദകര്‍ വരെ രൂക്ഷമായ പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് നിലനില്‍പിനായി പാടുപെടുന്നത്. ആക്രിക്കടകള്‍ നടത്തുന്ന ഉടമകളും പ്രതിസന്ധിയെ അതിജീവിക്കുവാന്‍ പാടുപെടുകയാണ്. മാസങ്ങളായി ശേഖരിച്ചുവെച്ച ഇരുമ്പുസാധനങ്ങള്‍ വിലയിടിവുമൂലം കെട്ടിക്കിടക്കുകയാണ്. ആക്രിസാധനങ്ങള്‍ ശേഖരിക്കാന്‍പോകുന്ന തൊഴിലാളികള്‍ക്ക് പണികഴിഞ്ഞ് സാധനങ്ങളുമായി കടകളില്‍ എത്തുമ്പോള്‍ കൂലിനല്‍കാന്‍പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാലങ്ങളായി ഒരു കിലോ പഴയ ഇരുമ്പിന് 20 മുതല്‍ 27 രൂപ വരെ ലഭിച്ചിരുന്നു. അതിപ്പോള്‍ 13ഉം, 14ഉം രൂപയായി കുറഞ്ഞിരിക്കുകയാണ്. 20 രൂപക്കെടുത്ത പഴയ ഇരുമ്പ് സാധനങ്ങള്‍ ഇപ്പോള്‍ 12 രൂപക്ക് വിററാല്‍ വരുംദിവസങ്ങളില്‍ കട തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍പോലും പററാത്ത സാഹചര്യമായിരിക്കും ഊരിത്തിരിയുകയെന്ന് വൈപ്പിന്‍പടിയില്‍ ആക്രി വ്യാപാരം നടത്തുന്ന സുബൈര്‍ പറയുന്നു. ഇരുമ്പ് വ്യാപാരമേഖലയിലേക്ക് വിദേശകടന്നുകയററം ഉണ്ടായതോടെ ഇരുമ്പ് മേഖല തന്നെ അസ്തമയത്തിന്റെ പാതയിലാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടലുകള്‍ നടത്തുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വരുംനാളുകളില്‍ പഴയ സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് പണി തന്നെ ഇല്ലാതാകും. ഇപ്പോള്‍ തന്നെ നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള ചെറിയ ആക്രിക്കടകള്‍ക്കെല്ലാം പൂട്ടുവീണു കഴിഞ്ഞു. വൈക്കം, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ടി.വി പുരം, വെള്ളൂര്‍, മുളക്കുളം മേഖലകളിലാണ് കൂടുതല്‍ ആക്രിക്കടകള്‍ ഉള്ളത്. കടകളെ ആശ്രയിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ ഉപജീവനം നടത്തുന്നു. പ്രതിസന്ധികള്‍ക്കിടയിലും ഒരു പരിധിവരെ കടകള്‍ നിലനില്‍ക്കുണ്ടെങ്കിലും വരുംനാളുകളില്‍ ഇതിന് മാററമുണ്ടായില്ലെങ്കില്‍ ഇനിയുള്ള മുന്നോട്ടുപോക്ക് ഉടമകളെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക.