Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രുഗ്മണി സ്വയംവര ഘോഷയാത്ര
09/02/2018
ടി.വി പുരം തിരുമണി വെങ്കിടപുരം ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മണി സ്വയംവര ഘോഷയാത്ര

വൈക്കം: ടി.വി പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മണി സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി. ക്ഷേത്രനടയില്‍ വിളക്കുതെളിയിച്ച് രുഗ്മിണി ഘോഷയാത്ര മാങ്കാവ് വാരാംബിക ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് യജ്ഞവേദിയിലെത്തി. യജ്ഞാചാര്യന്‍ നിലംപേരൂര്‍ പുരുഷോത്തമദാസ് സ്വയംവര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് പ്രസാദഊട്ടും വൈകിട്ട് 5ന് സര്‍വ്വൈശ്വര്യ പൂജയും നടത്തി. റ്റി.എം രാമന്‍ കര്‍ത്ത പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, വൈസ് പ്രസിഡന്റ് പി.ആര്‍ പ്രകാശ്, സെക്രട്ടറി രവീന്ദ്രന്‍ തോപ്പില്‍, സജീവ്, റജി മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.