Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്.എം.എ അബാക്കസ് നാഷണല്‍ ലെവല്‍ പ്രതിഭാ മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വൈക്കം സെന്ററിലെ കുട്ടികള്‍
09/02/2018

വൈക്കം: എസ്.എം.എ അബാക്കസ് സംഘടിപ്പിച്ച 12-ാമത് നാഷണല്‍ ലെവല്‍ പ്രതിഭാ മത്സരത്തില്‍ വൈക്കം സെന്ററിലെ നിരവധി കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടി. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുല്ല മേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലചിത്രനടന്‍ ഗിന്നസ് പക്രു അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. യോഗത്തില്‍ എസ്.എം.എ അബാക്കസ് സി.ഇ.ഒ ആര്‍.ജി സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. റൂബിക്‌സ് ക്യൂബ് മത്സരവും നടത്തി. 200 വര്‍ഷത്തെ കലണ്ടര്‍ മനപാഠമാക്കിയ വൈക്കത്തു നിന്നുള്ള അശ്വിന്‍ ഉദയ്, ആദിത്യ ഉദയ് എന്നിവര്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ജാനകി കെ.മോഹന്‍, അശ്വിന്‍ ഉദയ്, ശിവാനി ശങ്കര്‍, മിത്ര ജി പിള്ള, ആദിത്യ ഉദയ്, മേഘാ ജി പിള്ള, ഗൗരി പാര്‍വ്വതി, സിയ ഫാത്തിമ, ഡോണല്‍ ജോബി, അതുല്‍രാജ്, സമന്ന സമീര്‍ (വാര്‍വിന്‍ സ്‌കൂള്‍ വൈക്കം), വിജയ് വികാസ് (രാജഗിരി സ്‌കൂള്‍ കാക്കനാട്), ശ്രീലക്ഷ്മി, ഗൗരി ശങ്കര്‍, നിധി എസ് കുമാര്‍ (ശ്രീശങ്കരവിദ്യാലയം, വൈക്കം), ഐശ്വര്യ അരുണ്‍ (ഭാവന്‍സ് വെള്ളൂര്‍), തന്‍വി ശ്രീനിവാസന്‍, ജീവന്‍ ജിമ്മി, തന്‍മയി (ലിസ്യൂ സ്‌കൂള്‍ വൈക്കം) എന്നിവരാണ് ഉന്നതവിജയം നേടിയ വൈക്കം എസ്.എം.എ അബാക്കസ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍.