Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി
09/02/2018

വൈക്കം: കേരളസംസ്ഥാന സാക്ഷരതാ മിഷന്റെ നവചേതന പദ്ധതി പ്രകാരം കേരളത്തിലെ നൂറു പട്ടികജാതി കോളനികളില്‍ പട്ടികജാതി സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കി വരികയാണ്. വൈക്കം താലൂക്കില്‍ ഉദയനാപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ട 9-ാം വാര്‍ഡിലെ കൊടിയാട് പട്ടികജാതി കോളനിയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭനടപടികളുടെ ഭാഗമായി വാര്‍ഡ് മെമ്പര്‍ രശ്മിയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്തുതല സമിതി ചേര്‍ന്നു. യോഗത്തില്‍ മെമ്പര്‍മാരായ എം.വി ശശികല, ഗിരിജ പുഷ്‌കരന്‍, പി.ഡി ജോര്‍ജ്ജ്, ഗീതഷാജി എന്നിവര്‍ സംസാരിച്ചു. പദ്ധതി വിശദീകരണം ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കൊച്ചുറാണി മാത്യൂ നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രേരക് പ്രിയ, പി.വി ശിവന്‍, കെ.പി ബീന, തോംസണ്‍ മാത്യൂ, മറ്റ് പഞ്ചായത്ത് പ്രേരക്മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, യൂത്ത് കോ-ഓഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.