Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍മാസ് പബ്ലിക്ക് സ്‌കൂളിന്റെ 19-ാമത് വാര്‍ഷിക ദിനാഘോഷം നാളെ (10ന്)
09/02/2018

വൈക്കം: വര്‍മാസ് പബ്ലിക്ക് സ്‌കൂളിന്റെ 19-ാമത് വാര്‍ഷിക ദിനാഘോഷം നാളെ (10ന്) രാവിലെ പത്തിന് പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍തോമാ വലിയ മെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വി.സി ഡോ. സിറിയക് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നഗരസഭയുടെ 26 വാര്‍ഡുകളില്‍ നിന്നും നഗരസഭ കൗണ്‍സില്‍ അംഗങ്ങളും ജനമൈത്രി പോലീസും കൂടി തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ധനരായ 26 വിദ്യാര്‍ത്ഥികളുടെ സൗജന്യ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനം ക്രിസോസ്റ്റം തിരുമേനി പ്രഖ്യാപിക്കും. സ്‌കൂള്‍ ചെയര്‍മാന്‍ ദിനേശ് വര്‍മ, പ്രിന്‍സിപ്പാള്‍ ജോജി ജോര്‍ജ്ജ്, കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍, സ്‌കൂള്‍ ലീഡര്‍ അയന ദിനേശ്, സായി രാമവര്‍മ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികളും നടക്കും.