പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം നാളെ
09/02/2018
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജിലെ മലയാള വിഭാഗം പൂര്‍വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമം നാളെ (10ന്) നടക്കും. രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം പ്രിന്‍സിപ്പാള്‍ ആര്.അനിത ഉദ്ഘാടനം ചെയ്യും. ഡോ. എസ്.ലാലിമോള്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. ആര്.അംബികാദേവി, ശാരദാമ്മ, ഉണ്ണികൃഷ്ണന്, പി.സി ശ്രീകല എന്നിവര്‍ പ്രസംഗിക്കും. മികച്ച വിദ്യാര്‍ത്ഥി പുരസ്കാരം ഇതിന്റെ വിതരണം ചെയ്യും. പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.