Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 12ന്
09/02/2018

വൈക്കം: ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 12ന് കോട്ടയത്ത് പൊന്‍കുന്നം വര്‍ക്കി സ്മാരകഹാളില്‍ വെച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ എക്‌സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തും. മുന്‍സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ടി തോമസ്, സേവ്യര്‍ ജയിംസ്, സംസ്ഥാന സെക്രട്ടറിമാരായ ബാബു ചെറിയാന്‍, കെ.കെ ശിശുപാലന്‍, ജില്ലാ സെക്രട്ടറി രാജു പി.കുര്യന്‍, സാബു ബി.നായര്‍, പി.നാരായണന്‍ എക്‌സ്. എം.എല്‍.എ, ലിയാഖത്ത് ഉസ്മാന്‍, അഡ്വ. സന്തോഷ് മണര്‍കാട്, എം.ആര്‍ തുളസിദാസ്, കെ.കെ വിജയന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് റേഷന്‍ വിതരണരംഗത്തെ ആനുകാലിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചയില്‍ ബേബി ഇല്ലം, കെ.രാധാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ ജോസഫ്, ടി.എസ് ബൈജു, എം.ദിലീപ്കുമാര്‍, ഷിബു ജോര്‍ജ്ജ്, ഐ.ജോര്‍ജ്ജ്കുട്ടി, കെ.എസ് സന്തോഷ്‌കുമാര്‍, മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ നടക്കുന്നതിനാല്‍ ജില്ലയിലെ റേഷന്‍ കടകള്‍ക്ക് 12ന് അവധിയായിരിക്കുമെന്ന് പ്രസിഡന്റ് വി.ജോസഫ് അറിയിച്ചു.