Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നെല്‍കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
09/02/2018

തലയോലപ്പറമ്പ്: വടയാര്‍ പൊന്നുരുക്കുംപാറ പാടശേഖര ബ്ലോക്കിലെ നെല്‍കൃഷി നശിപ്പിച്ചതില്‍ പാടശേഖരസമിതി പ്രതിഷേധിച്ചു. വിളവെടുപ്പ് ആരംഭിച്ച പാടത്തേക്ക് കര്‍ഷകസമിതിയുടെയോ നിലഉടമകളുടെയോ അനുവാദമില്ലാതെ നൂറുകണക്കിന് താറാവുകളെ കയറ്റിവിട്ട് നാശനഷ്ടം ഉണ്ടാക്കുകയായിരുന്നുവെന്ന് പാടശേഖരസമിതി യോഗം ആരോപിച്ചു. കൊയ്ത്തു നടന്നുകൊണ്ടിരുന്ന നെല്ലിനിടയിലേക്കാണ് താറാവിനെ കയറ്റിവിട്ടത്. ഇതുമൂലം കര്‍ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരം ഉണ്ടാക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുവാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് സ്‌കറിയ ആന്റണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി പി.സി ശശിധരന്‍, പി.സി പ്രസാദ്, എന്‍.കെ തങ്കന്‍, സദാനന്ദന്‍ പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.