തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
09/02/2018
എ.ഐ.ടി.യു.സി നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് സമരം ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനകുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് (എ.ഐ.ടി.യു.സി) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. യൂണിയന് മണ്ഡലം പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. കെ.വി ഉദയകുമാര്‍, വി.കെ അനില്‍കുമാര്‍, ഡി.രഞ്ജിത്കുമാര്‍, ജസീന, എസ്.ശശികല, മായാ ഷാജി, ശ്രീദേവി ജയന്, വനജ, പി.ഡി സാബു, ഗിരിജ പുഷ്കരന്, ഗീതാ ഷാജി, പി.പി ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ വേതനം ഇന്നുമുതല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് പോസ്റ്റ് മാസ്റ്റര്‍ ഉറപ്പുനല്‍കിയതായി യൂണിയന് നേതാക്കള്‍ അറിയിച്ചു.