Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമര്‍പ്പണ സമ്മേളനം
07/02/2018
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ നടത്തിയ ക്ഷേത്ര സമുച്ഛയ സമര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലില്‍, നടപന്തല്‍, കൊടിമരം, അലങ്കാര ഗോപുരം എന്നിവയുടെ സമര്‍പ്പണം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് വി.വി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി കെ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. മാത്താനം അശോകന്‍ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, ബീന മോഹന്‍, കെ.എന്‍ മോഹനദാസ്, വി.കെ വിജയന്‍, വി.വേലായുധന്‍, പ്രമീഷ് കൂടല്ലിച്ചിറ, അംബിക ദിവാകരന്‍, രമണന്‍ കടമ്പറ, ബിജു കടമ്പാറയില്‍, സുമ ശിവദാസ്, ടി. ആര്‍ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖയിലെ മുന്‍കാല നേതാക്കളായ ടി.വി ചന്ദ്രശേഖരന്‍, ടി. ആര്‍ കാര്‍ത്തികേയന്‍, കെ.രാജപ്പന്‍, എ.രമണന്‍ കടമ്പറ, പി.ഡി സുരേഷ്‌കുമാര്‍ എന്നിവരെ ആദരിച്ചു.