Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
19/01/2016
കേരള ഇലക്ട്രിസിററി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ വൈക്കം ഡിവിഷന്‍ കേന്ദ്രത്തില്‍ നടത്തിയ ധര്‍ണ്ണ നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈദ്യുതി ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ ഉടമ്പടി ചര്‍ച്ച സത്വരമായി ആരംഭിക്കുക, ഒഴിവുകള്‍ നികത്തുക, പ്രമോഷനുകള്‍ നടത്തുക, കരിയര്‍ സ്റ്റാഗ്നേഷന്‍ ഒഴിവാക്കുക, എട്ടു മണിക്കൂര്‍ ജോലിസമയവും ഷിഫ്‌ററ് സമ്പ്രദായവും സാര്‍വ്വത്രികമാക്കുക, ഭൂവിസ്തൃതി, ഉപഭോക്താക്കളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി സെക്ഷന്‍ ഓഫീസുകള്‍ വിഭജിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇന്ന് കേരള ഇലക്ട്രിസിററി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ററി.യു.സി) ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി. വൈക്കം ഇലക്ട്രിക്കല്‍ ഡിവിഷന്‍ കേന്ദ്രത്തില്‍ നടന്ന ധര്‍ണ്ണ വൈക്കം നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വി.എന്‍.ഹരിഹരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണയില്‍ കെ.എസ്.രത്‌നാകരന്‍, പി.വി.ജോയി, ഇ.കെ.ചന്ദ്രമോഹനന്‍, കെ.വി.നടരാജന്‍, കെ.ബി.അനില്‍ കുമാര്‍, കെ.എം.എ.സലാം, പി.എന്‍.അശോകന്‍ എന്നിവര്‍ സംസാരിച്ചു.