Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷവും ജ്ഞാനോദയം സാംസ്‌കാരിക കേന്ദ്രസമര്‍പ്പണവും 10, 11 തീയതികളില്‍
07/02/2018

വൈക്കം: തോട്ടകം 116-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ സഹോദരന്‍അയ്യപ്പന്‍ കുടുംബയൂണിറ്റിന്റെ 11-ാമത് വാര്‍ഷികാഘോഷവും ജ്ഞാനോദയം സാംസ്‌കാരിക കേന്ദ്രസമര്‍പ്പണവും 10, 11 തീയതികളില്‍ നടക്കും. 10ന് വൈകിട്ട് 5ന് കലാവേദിയില്‍ ദീപപ്രകാശനം വിജയന്‍ പി.പി നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തും. 11ന് രാവിലെ 9.30ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ സാംസ്‌കാരിക കേന്ദ്രസമര്‍പ്പണവും യോഗ ഉദ്ഘാടനവും, സാംസ്‌കാരിക കേന്ദ്രശില്‍പ്പികളെ ആദരിക്കലും മെറിറ്റ് അവാര്‍ഡ് വിതരണവും വൈക്കം യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ നിര്‍വ്വഹിക്കും. ശാഖായോഗം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ബിന്ദു രാജീവ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. യൂണിറ്റ് ചെയര്‍മാന്‍ സുരേന്ദ്രന്‍ കുന്നത്ത് സ്വാഗതമാശംസിക്കും. വി.എം സജീവ്, കെ.ബി സുനില്‍കുമാര്‍, വി.കെ വിജയകുമാര്‍, എസ്.ശിവദാസ്, രാജീവ് പി.ആര്‍, രാധാ ഗോപി, ബീന അശോകന്‍, സുജാത സുരേഷ്, പ്രിന്‍ജി, രാഹുല്‍.ആര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് അന്നദാനവും ഉച്ചയക്ക് 2 മുതല്‍ കലാ-കായിക മത്സരങ്ങളും ലയവിന്യാസവും, കലാവിരുന്നും നടക്കും.