Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി
07/02/2018
ചെമ്മനത്തുകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ശിവഗിരി മഠം സുഗതന്‍ തന്ത്രി കൊടിയേറ്റുന്നു

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ശിവഗിരിമഠം സുഗതന്‍ തന്ത്രി കൊടിയേറ്റി. ക്ഷേത്രം തന്ത്രി മാത്താനം അശോകന്‍, ഉണ്ണി ശാന്തി എന്നിവര്‍ കാര്‍മികരായിരുന്നു. മുപ്പതിലധികം യുവാക്കള്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ നിര്‍മ്മിച്ച് സമര്‍പ്പിച്ച പുതിയ ധ്വജത്തിലാണ് ഇക്കുറി കൊടിയേറിയത്. രാവിലെ കലശാഭിഷേകത്തിനുശേഷം കൊടിക്കൂറ, അനുഷ്ഠാനവാദ്യങ്ങളോടെ കൊടിമര ചുവട്ടിലേയ്ക്ക് എഴുന്നള്ളിച്ചു. ഉച്ചയ്ക്ക് പ്രസാദഊട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി കെ.എന്‍ മോഹന്‍ദാസ്, വി.കെ വിജയന്‍, വി.വേലായുധന്‍, കെ.ആര്‍ കാര്‍ത്തികേയന്‍, ടി.കെ പ്രകാശന്‍, പ്രമീഷ് കൂടല്ലിച്ചിറ, അംബിക ദിവാകരന്‍, സുമ ശിവദാസ്, ബിജു കടമ്പറ, എന്‍.കെ കുഞ്ഞുമണി, പി.എന്‍ പൊന്നുമണി എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 903-ാം നമ്പര്‍ എസ്.എന്‍.ഡി.പി വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പകശ്ശേരി ക്ഷേത്രത്തില്‍ നിന്നും ദേശതാലപ്പൊലി നടത്തി. 13ന് മഹാശിവരാത്രി ആഘോഷിക്കും. രാവിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണ്ണക്കാവടി, വെള്ളിക്കാവടികള്‍ അഭിഷേകം നടത്തും. വൈകിട്ട് 7.30ന് ശിവരാത്രി ദര്‍ശനം, രാത്രി 11ന് ആറാട്ട് തുടര്‍ന്ന് വലിയ കാണിക്കയും നടക്കും.