Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിളവയ്പ്പ് നടത്തി
06/02/2018
ആശ്രമം സ്‌കൂളിലെ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ വീടിന്റെ കട്ടിളവയ്പ്പ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളില്‍ സഹപാഠിക്ക് ഒരു സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്ന കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വീടിന്റെ കട്ടിളവയ്പ്പ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചേര്‍ന്ന് നിര്‍വ്വഹിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തലയാഴം ഈട്ടേത്തറ സൂര്യബാബുവിനാണ് മൂന്നാമത്തെ വീട് നല്‍കുന്നത്.സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, കെ.വി പ്രകാശന്‍, ഷാജി ടി കുരുവിള, പ്രിയ ഭാസ്‌ക്കര്‍, എന്‍.ബാബുരാജ്, സീമ വാസവന്‍, കെ.എസ് സിന്ധു, മിനി വി അപ്പുക്കുട്ടന്‍, ജാസ്മിന്‍, കെ.ജി സുധര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി. 5-ാമത്തെ വീട് ഉല്ലല പള്ളിച്ചിറ ഗ്രീഷ്മയ്ക്ക് നല്‍കും. ഇതിന്റെ ശിലാസ്ഥാപനം 12ന് ജനറല്‍ കണ്‍വീനര്‍ വൈ.ബിന്ദുവും ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ചേര്‍ന്ന് നിര്‍വ്വഹിക്കും.