Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധ്വജപ്രതിഷ്ഠ നടത്തി
06/02/2018
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ശിവഗിരിമഠം സുഗതന്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നു

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ ശിവഗിരിമഠം സുഗതന്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. മുപ്പതിലധികം യുവാക്കള്‍ ചേര്‍ന്നാണ് ധ്വജം നിര്‍മ്മിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. മാത്താനം അശോകന്‍ തന്ത്രി, ശാന്തിമാരായ ഉണ്ണി, സുജിത്ത്, രാമന്‍, ബാബു, ഉദയന്‍ എന്നിവര്‍ സഹകാര്‍മികരായി. ധ്വജഗ്രഹത്ത് പ്രതിഷ്ഠിക്കാനുള്ള മയില്‍വാഹനം നമസ്‌കാര മണ്ഡപത്തില്‍ നിന്നും എഴുന്നള്ളിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി കെ.എന്‍ മോഹന്‍ദാസ്, ടി.ആര്‍ രമേശന്‍, വി.കെ വിജയന്‍, വി.വേലായുധന്‍, ഇ.ഡി രാജപ്പന്‍, ഇ.എന്‍ മനോജ്, പ്രമീഷ് കൂടല്ലിച്ചിറ, സുമ ശിവദാസ്, അംബിക ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് (7ന്) രാവിലെ 9.30നും 10നും മദ്ധ്യേ പുതിയ ധ്വജത്തില്‍ ശിവഗിരിമഠം സുഗതന്‍ തന്ത്രി കൊടിയേറ്റും. ഉച്ചയ്ക്ക് 1ന് പ്രസാദംഊട്ട്, വൈകിട്ട് 5ന് ദേശതാലപ്പൊലി, 7.30ന് കലാപരിപാടികളും നടത്തും. 8ന് രാവിലെ 7.30ന് ശ്രീബലി, വൈകിട്ട് 4ന് കര്‍പ്പൂരവിളക്ക് പ്രാര്‍ത്ഥന, 7.30ന് വിവിധ കലാപരിപാടികളും നടത്തും. 9ന് രാവിലെ പറയ്‌ക്കെഴുന്നള്ളിപ്പ് പുറപ്പെടും. വൈകിട്ട് 5.30ന് ശ്രീബലി, രാത്രി 8.30ന് നാടന്‍ കലാമേള. 10ന് രാവിലെ 9.30ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8ന് വിളക്കിനെഴുന്നള്ളിപ്പ് തുടര്‍ന്ന് കലാപരിപാടികള്‍. 11ന് രാവിലെ 8.30ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 8ന് വിളക്കിനെഴുന്നള്ളിപ്പ്, 9ന് കോമഡി കിംഗ്‌സ്. 12ന് രാവിലെ 8ന് കുംഭകുടം പുറപ്പാട്, 8.30ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 9ന് കാവടി വരവ്, 11.30ന് പള്ളിവേട്ട. 13ന് മഹാശിവരാത്രി ആഘോഷിക്കും. രാവിലെ സ്വര്‍ണ്ണക്കാവടി, വെള്ളിക്കാവടി വരവ്, 9ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7ന് ശിവരാത്രി ദര്‍ശനം, രാത്രി 11ന് ആറാട്ട് തുടര്‍ന്ന് വലിയ കാണിക്ക എന്നിവയും നടക്കും.