Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷികവും രഥഘോഷയാത്രയും
06/02/2018

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 2095 വെളിയനാട് ശാഖയുടെ വിശ്വപ്രകാശം ഗുരുദേവ ക്ഷേത്രത്തിലെ 14-ാമത് പ്രതിഷ്ഠാവാര്‍ഷികവും രഥഘോഷയാത്രയും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.ഡി സുരേഷ്, സെക്രട്ടറി വി.ആര്‍ ബാബു, പി.കെ ജയകുമാര്‍, പി.എ തങ്കപ്പന്‍ തുടങ്ങിയവര്‍ രഥഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. പഞ്ചവാദ്യം, ശിങ്കാരിമേളം, കാവടി, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടി ഘോഷയാത്ര നടന്നു. ആധ്യാത്മിക സമ്മേളനത്തില്‍ ധര്‍മ്മചൈതന്യ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രചടങ്ങുകള്‍ക്ക് വൈക്കശ്ശേരില്‍ സുരേഷ് തന്ത്രികളും മേല്‍ശാന്തി വിഷ്ണുവും നേതൃത്വം നല്‍കി. തുടര്‍ന്ന് മഹാപ്രസാദം ഊട്ടും ഗാനമേളയും നടന്നു. കെ.ആര്‍ ബിനോയി, സുമേഷ് എ.ഡി, പി.കെ കൃഷ്ണന്‍കുട്ടി, സുനില്‍ എം.റ്റി, റെജിമോന്‍, മായ സന്തോഷ്, സുജ അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.