Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകദിന നേതൃത്വക്യാമ്പ്
06/02/2018

തലയോലപ്പറമ്പ്: കെ.ആര്‍ നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി യൂണിയന്റെ കീഴിലുള്ള 457-ാം നമ്പര്‍ വെള്ളൂര്‍, 1801-ാം നമ്പര്‍ ഇറുമ്പയം, 6012-ാം നമ്പര്‍ മേവെള്ളൂര്‍, 6011-ാം നമ്പര്‍ മേവെള്ളൂര്‍ നോര്‍ത്ത് ശാഖകളുടെ നേതൃത്വത്തില്‍ ഏകദിന നേതൃത്വക്യാമ്പ് നടത്തി. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ ബിനോയ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വി.എം ശശി, സുരേഷ് പരമേശ്വരന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. പി.സാംബശിവന്‍, കെ.എസ് ചന്ദ്രബോസ്, പീതാംബരന്‍, രഞ്ജിത് മൂലമ്പുറം, പത്മിനി തങ്കപ്പന്‍, അജീഷ് കാലായില്‍, യു.എസ് പ്രസന്നന്‍, വിഷ്ണു ആച്ചേരില്‍, ബാഹുലേയന്‍, അച്ചു ഗോപി, വി.എസ് വിശ്വംഭരന്‍, ഷൈബു നന്ദനന്‍, ശാലിനി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.