ചെണ്ടമേളക്കാരന് കുത്തേറ്റു.
06/02/2018
വൈക്കം: വല്ലകം സെന്റ് മേരീസ് ചര്‍ച്ചിലെ തിരുനാളിനിടെ ചെണ്ടമേളക്കാരന് കുത്തേറ്റു. തിരുനാളിനോട് അനുബന്ധിച്ചു നടന്ന പ്രദക്ഷിണത്തിനു ശേഷം പള്ളി മുറ്റത്തു വിശ്രമിക്കുകയായിരുന്ന കാരയില്‍ കണ്ടത്തില്‍ പറമ്പില്‍ ബിനു രാജി(23)നാണ് കുത്തേറ്റത്. കുത്തേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്കു ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു. രണ്ടുമാസം മുമ്പ് ഉത്സവത്തിനിടെ യുവാവുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നുണ്ടായ പൂര്‍വ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.