Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒ.എന്‍.വി അനുസ്മരണവും വാര്‍ഷിക പൊതുയോഗവും
05/02/2018

വൈക്കം: ഇപ്റ്റയുടെ നേതൃത്വത്തില്‍ ഒ.എന്‍.വി അനുസ്മരണവും വാര്‍ഷിക പൊതുയോഗവും നടത്തും. 11ന് വൈകിട്ട് 4 മണിക്ക് വൈക്കം ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ വെച്ചു നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ സൈമണ്‍ ബ്രിട്ടോ എക്‌സ് എം.എല്‍.എ 'ഹിന്ദുത്വത്തിന്റെ വികാസ പരിണാമങ്ങളും ഭരണഘടനാരൂപവും' എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. ഇപ്റ്റ സംസ്ഥാന കമ്മറ്റി സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് മോഡറേറ്റര്‍ ആയിരിക്കും. സി.റ്റി അപ്പുക്കുട്ടന്‍ സ്വാഗതമാശംസിക്കും. ഇപ്റ്റ ജില്ലാ സെക്രട്ടറി പി.ജി ഷണ്‍മുഖന്‍, സി.പി.ഐ മണ്ഡലം കമ്മറ്റി സെക്രട്ടറി എം.ഡി ബാബുരാജ്, ഐപ്‌സോ പ്രസിഡന്റ് രാജന്‍ അക്കരപ്പാടം, യുവകലാസാഹിതി പ്രസിഡന്റ് അരവിന്ദാക്ഷന്‍ കെ.എസ് മംഗലം, മണ്ഡലം വൈസ് പ്രസിഡന്റ് മുരളി വാഴമന എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഡ്രംസ്സില്‍ എ ഗ്രേഡ് നേടിയ ആരോമല്‍ വിജയിനെ അനുമോദിക്കും.