Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്ര
05/02/2018
ടി.വി പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി ശങ്കരദാസ് നിര്‍വ്വഹിക്കുന്നു

വൈക്കം: ടി.വി പുരം തിരുമണി വെങ്കിടപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ സപ്താഹവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്രയ്ക്ക് വിവിധ ക്ഷേത്ര സങ്കേതങ്ങളില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. തലയാഴം തൃപ്പക്കുടമഹാദേവ ക്ഷേത്രത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രീകൃഷ്ണ വിഗ്രഹം യജ്ഞവേദിയിലേയ്ക്ക് കൊണ്ടുവന്നത്. യജ്ഞവേദിയില്‍ തന്ത്രി മുരിങ്ങൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തി. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. പാരീസ് ലക്ഷ്മി ദീപം തെളിച്ചു. ഗ്രന്ഥ സമര്‍പ്പണം ഡി.വൈ.എസ്.പി കെ.സുബാഷും പൂജാദ്രവ്യ സമര്‍പ്പണം ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍.പി രഘുവും നടത്തി. നാദശ്രീ പുരസ്‌കാര ജേതാവ് കലവൂര്‍ വെങ്കിട്ടരാമനുണ്ണിയെ അസിസ്റ്റന്റ് കമ്മീഷണര്‍ പി.എന്‍ ഗണേശന്‍പോറ്റി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് രാജഗോപാലന്‍നായര്‍, വൈസ് പ്രസിഡന്റ് പി.ആര്‍ പ്രകാശ്, സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.