Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോഹസമര്‍പ്പണം
05/02/2018
തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ഗുരുമന്ദിരത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ വിഗ്രഹം നിര്‍മ്മിക്കാനുള്ള പഞ്ചലോഹ സമര്‍പ്പണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുമന്ദിരത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം നിര്‍മ്മിക്കാനുള്ള ലോഹസമര്‍പ്പണം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖയിലെ കുടുംബാംഗങ്ങള്‍ ആവശ്യമായ ലോഹങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. പ്രസിഡന്റ് ജി.ശശി അധ്യക്ഷത വഹിച്ചു. പി.ടി നടരാജന്‍, എം.എസ് രാജേന്ദ്രന്‍, എസ്.കെ സജി, തങ്കമ്മ മോഹന്‍, അജിത, ദാക്ഷായണി, കെ.വി പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.