വിഗ്രഹം പ്രതിഷ്ഠിച്ചു
05/02/2018
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലില്‍ ബാലസുബ്രഹ്മണ്യസ്വാമിയുടെ വിഗ്രഹം ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികള്‍ പ്രതിഷ്ഠിക്കുന്നു
വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലില്‍ ബാലസുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹം ശിവഗിരി മഠാധിപതി വിശുദ്ധാനന്ദ സ്വാമികള്‍ പ്രതിഷ്ഠിച്ചു. ക്ഷേത്രം തന്ത്രി ശിവഗിരി സുഗതന്, കുറിച്ചി അദ്വൈാതാശ്രമം മഠം ധര്‍മ്മചൈതന്യ, ക്ഷേത്രം തന്ത്രി മാത്താനം അശോകന്, ഉണ്ണി ശാന്തി എന്നിവര്‍ കാര്‍മികരായി. ബാലസുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹം കലശപൂജയ്ക്ക് ശേഷം പുതിയ ശ്രീകോവിലേയ്ക്ക് എഴുന്നള്ളിച്ചു. ദേവസ്വം പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി. കെ.എന്‍ മോഹന്‍ദാസ്, ടി.ആര് രമേശന്, വി.കെ വിജയന്, വി.വേലായുധന്, ഇ.ഡി രാജപ്പന്, ഇ.എന്‍ മനോജ്, പ്രമീഷ് കൂടല്ലിച്ചിറ, സുമ ശിവദാസ്, അംബിക ദിവാകരന് എന്നിവര്‍ നേതൃത്വം നല്കി.