Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതത്തിലധിഷ്ഠിതമായ രാഷ്ട്രീയഭരണമാണ് തങ്ങളുടേതെന്നും ചാതുര്‍ വര്‍ണ്ണ്യത്തിലധിഷ്ഠിതമാണ് തങ്ങളുടെ നിലപാടുകളെന്നും ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍
05/02/2018
വൈക്കത്ത് സംഘടിപ്പിച്ച പരമ്പരാഗത തൊഴിലാളി കണ്‍വെന്‍ഷന്‍ സി.പി.ഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മതത്തിലധിഷ്ഠിതമായ രാഷ്ട്രീയഭരണമാണ് തങ്ങളുടേതെന്നും ചാതുര്‍ വര്‍ണ്ണ്യത്തിലധിഷ്ഠിതമാണ് തങ്ങളുടെ നിലപാടുകളെന്നും ബി.ജെ.പി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഹിന്ദുരാജ്യം എന്നവര്‍ പറയുന്നത് സവര്‍ണ്ണപ്രമാണിമാരുടെ രാജ്യം എന്നതാണ്. രാജ്യം അപകടത്തിലേക്കാണ് നീങ്ങുന്നത്. ജനങ്ങളുടെ മേല്‍ നിരന്തരമായി ഇവര്‍ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വൈക്കത്ത് സംഘടിപ്പിച്ച പരമ്പരാഗത തൊഴിലാളി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യന്‍. പരമ്പരാഗത വ്യവസായങ്ങള്‍ കേരളീയ സാമൂഹിക ജീവിതത്തില്‍ വരുത്തിയ ഒട്ടേറെ മാറ്റങ്ങളുണ്ട് എന്നദ്ദേഹം പറഞ്ഞു. കള്ള്, കയര്‍, മത്സ്യ വിഭവങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ലോകമാര്‍ക്കറ്റില്‍ പോലൂം വലിയ സാധ്യതകളുണ്ട്. ഇവയെല്ലാം സംരക്ഷിക്കപ്പെടണം. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പരമ്പരാഗത തൊഴിലാളി പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടണം. കോണ്‍ഗ്രസ്സുമായി ഒരു നീക്കുപോക്കോ മുന്നണിയോ ഉണ്ടാവില്ലെന്നും പന്ന്യന്‍ പറഞ്ഞു. സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ അഡ്വ. വി.ബി ബിനു അദ്ധ്യക്ഷത വഹിച്ചു. പി.കെ കൃഷ്ണന്‍, സി.കെ ശശിധരന്‍, ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, പി.സുഗതന്‍, ജോണ്‍ വി ജോസഫ്, ഡി.രഞ്ജിത്ത് കുമാര്‍, എം.ഡി ബാബുരാജ്, എന്‍.എം മോഹനന്‍, കെ.ഡി വിശ്വനാഥന്‍, സി.കെ ആശ എം.എല്‍.എ, കെ.എസ് രത്‌നാകരന്‍, ഡി.ബാബു, ലീനമ്മ ഉദയകുമാര്‍, കെ.കെ രാമഭദ്രന്‍, സി.എം മോഹനന്‍, വി.കെ അനില്‍കുമാര്‍, പി.എസ് പുഷ്പമണി, രജനി രമേശന്‍, കെ.ആജിത്ത് , എം.എസ് സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.