Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗത്തിന് പോലീസ് അനുമതി നിഷേധിച്ചു
05/02/2018

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ സ്ഥലമിടപാടിനെ തുടര്‍ന്ന് വിശ്വാസികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ആര്‍ച്ച് ഡയോസഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പറന്‍സിയുടെ യോഗത്തിന് പോലീസ് അനുമതി നിഷേധിച്ചു. വൈക്കത്തുനിന്ന് എടയന്ത്രത്ത് പിതാവിനെ അനുകൂലിച്ചാണ് ഒരുകൂട്ടര്‍ എത്തിയത്. എന്നാല്‍ ഇതറിഞ്ഞ് ആലഞ്ചേരി പിതാവിനെ അനുകൂലിക്കുന്നവരും എത്തിയതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം വെല്‍ഫെയര്‍ സെന്ററിലാണ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്. വൈക്കം, പള്ളിപ്പുറം, ചേര്‍ത്തല ഫൊറോനകളിലെ പള്ളികളില്‍ നിന്നുള്ള വൈദികരെയും, സംഘടന പ്രതിനിധികളെയും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഗൂഡാലോചന നടത്തുവാനാണ് യോഗം ചേരുന്നതെന്നും, യോഗം തടയണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് യോഗത്തിന് അനുമതി നിഷേധിച്ചു. പോലീസ് രണ്ടുകൂട്ടരുമായും ചര്‍ച്ച നടത്തി. ഇതിനിടയില്‍ വെല്‍ഫെയര്‍ സെന്ററിന്റെ മുന്നില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പോലീസ് ഇടപ്പെട്ട് രണ്ടു കൂട്ടരെയും പിരിച്ചു വിട്ടു. സമാനമനസ്‌കരെ കണ്ടെത്തി ഓരോ ഇടവകയിലും യോഗം വിളിച്ചു ചേര്‍ക്കുമെന്നും ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുമെന്നും ആര്‍ച്ച് ഡയോസഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ട്രാന്‍സ്പറന്‍സിയുടെ ഭാരവാഹികള്‍ പറഞ്ഞു.