Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനകീയാസൂത്രണ പദ്ധതി നിര്‍വഹണ വാര്‍ഡ്‌സഭ
05/02/2018

വൈക്കം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള നഗരസഭ ഏഴാം വാര്‍ഡിലെ ജനകീയാസൂത്രണ പദ്ധതി നിര്‍വഹണ വാര്‍ഡ്‌സഭ പട്ടാര്യസമാജം ഹാളില്‍ ചേര്‍ന്നു. വികനസകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി.അനൂപ്, ഷേര്‍ലി ജയപ്രകാശ്, കോ-ഓര്‍ഡിനേറ്റര്‍ ടി.കെ രാജു, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വത്സല, കെ.എന്‍.ആര്‍ കൈമള്‍, കെ.ശിവപ്രസാദ്, രാമവാര്യര്‍, എം.സി ചന്ദ്രകുമാരി, ലേഖ അശോകന്‍, അനിത ജി.നായര്‍, പ്രസന്ന സോമന്‍, രേണുക വിജയലക്ഷ്മി, എസ്.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.