Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് ബന്ധുവിനെ ആദരിച്ചു
03/02/2018
പ്രമുഖ ചരിത്രകാരനും ദളിത് സഹയാത്രികനുമായ ദളിത് ബന്ധു എന്‍.കെ ജോസിനെ ഇപ്റ്റ വൈക്കം മണ്ഡലം കമ്മറ്റി ആദരിക്കുന്നു

വൈക്കം: പ്രമുഖ ചരിത്രകാരനും ദളിത് സഹയാത്രികനുമായ ദളിത് ബന്ധു എന്‍.കെ ജോസിനെ ഇപ്റ്റ വൈക്കം മണ്ഡലം കമ്മറ്റി ആദരിച്ചു. പ്രമുഖ എഴുത്തുകാരനും ചരിത്രകാരനും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ദളിത് ബന്ധു എന്‍.കെ ജോസ് വൈക്കം താലൂക്കില്‍ ഇപ്റ്റയുടെ പ്രഥമ പ്രസിഡന്റാണ്. 90-ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് അംബികാ മാര്‍ക്കറ്റിലെ വസതിയില്‍ നടത്തിയ ജന്മദിനാഘോഷ ചടങ്ങിലാണ് ഇപ്റ്റ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചത്. ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ്, മണ്ഡലം പ്രസിഡന്റ് എന്‍.മോഹനന്‍, സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ മുരളി വാഴമന, സിന്ധു മധുസൂദനന്‍, നഗരസഭാ കൗണ്‍സിലര്‍ ബിജു കണ്ണേഴത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.