Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമ്മേളനം നടത്തി.
03/02/2018
കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണീറ്റ് സമ്മേളനം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.റ്റി പൊന്നന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, സമയബന്ധിതമായി വിതരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണീറ്റ് വ്യാപാര ഭവനില്‍ സമ്മേളനം നടത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.റ്റി പൊന്നന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി സദാശിവന്‍ അധ്യക്ഷത വഹിച്ചു. എ.വി ഓമനക്കുട്ടന്‍, എം.കെ പീതാംബരന്‍, റ്റി.കെ പൊന്നപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.മുരളീധരന്‍ (പ്രസിഡന്റ്), എ.ആര്‍ ശിവദാസ്, എ. മഹാത്മന്‍ (വൈസ് പ്രസിഡന്റ്), എന്‍. ശിശുപാലന്‍ (സെക്രട്ടറി), പി.വി പത്മനാഭന്‍ , കെ.രഘുവരന്‍ ( ജോയിന്റ് സെക്രട്ടറി), റ്റി.കെ പൊന്നപ്പന്‍ (ട്രഷറര്‍) എന്നിവരെയും സംസ്ഥാന കമ്മറ്റിയിലേക്ക് എം.കെ പീതാബരനെയും തിരഞ്ഞെടുത്തു.