Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താഴികക്കുട സമര്‍പ്പണം
03/02/2018
ചെമ്മനത്തുകര ശ്രീനാരായണേശ്വരപൂരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ താഴികക്കുട സമര്‍പ്പണം ശിവഗിരിമഠം സുഗതന്‍ തന്ത്രികള്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ശ്രീനാരായണേശ്വരപൂരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ശ്രീകോവിലിന്റെ താഴികക്കുട സമര്‍പ്പണം ശിവഗിരിമഠം സുഗതന്‍ തന്ത്രികള്‍ നിര്‍വ്വഹിച്ചു. മാത്താനം അശോകന്‍ തന്ത്രി, ശാന്തിമാരായ സുജിത്ത്, രാമന്‍, ബാബു, ഉദയന്‍ എന്നിവര്‍ സഹകാര്‍മികരായി. താഴികക്കുടം, താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ശ്രീകോവിലിലേക്ക് ആവശ്യമുള്ള പൂജാ പാത്രങ്ങള്‍, വിളക്ക്, ശംഖ് തുടങ്ങിയ ഗുരുധര്‍മ്മ കുടുംബ യൂണീറ്റിന്റെ നേതൃത്വത്തില്‍ കൊടിമര ചുവട്ടില്‍ സമര്‍പ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, ടി.ആര്‍ രമേശന്‍, കെ.എന്‍ മോഹനദാസ്, വി.കെ വിജയന്‍, വി.വേലായുധന്‍, പ്രമീഷ് കൂടല്ലിച്ചിറ, സുമ ശിവദാസ്, അംബിക ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.