Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രൈസ്തവദേവാലയങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
03/02/2018
ജോര്‍ജ്ജ് വര്‍ഗീസ്

വൈക്കം: ക്രൈസ്തവദേവാലയങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കേളകം കുന്നുംപുറത്ത് വര്‍ഗീസ് വൈദ്യരുടെ മകന്‍ ജോര്‍ജ്ജ് വര്‍ഗീസ് (51) ആണ് പിടിയിലായത്. ചെമ്പ് യാക്കോബായ പള്ളിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മോഷണം നടത്തുന്നതിനിടയില്‍ പിടികൂടിയത്. മാതാവിന്റെ രൂപത്തിനുമുന്നിലുള്ള കാണിക്കവഞ്ചി തുറന്ന് മോഷണം നടത്തി. ശബ്ദം കേട്ട് പള്ളി വികാരിയുണര്‍ന്ന് വൈക്കം പോലീസിനെ വിവരം അറിയിച്ചു. രക്ഷപെട്ട പ്രതിയെ പോലീസ് നൈറ്റ് പട്രോളിങിനിടയില്‍ പിടികൂടുകയായിരുന്നു. കോഴിക്കോട് നടന്ന മോഷണകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് കോട്ടയം ഈസ്റ്റ്, ഈരാറ്റുപേട്ട, മണിമല. നാട്ടകം, താമരശ്ശേരി, മട്ടന്നൂര്‍ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി അമ്പതിലധികം കേസുകളുണ്ട്. പള്ളികള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രീതിയാണ് ഇയാള്‍ തുടരുന്നത്. കുര്‍ബാനയ്ക്ക് അച്ചന്‍ പള്ളിയിലേക്ക് പോകുന്നതിനിടെ അച്ചന്റെ മുറിയില്‍ കയറി മോഷണം നടത്തുന്ന പതിവുമുണ്ട്. പിടിക്കപ്പെട്ടാല്‍ മാനസികരോഗം അഭിനയിച്ച് രക്ഷപെടുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. സി.ഐ എസ്.ബിനു, എസ്.ഐ എം.സാഹില്‍, ബാബു, രൂപേഷ്, കെ.വി സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.