Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദലിത് ബന്ധു എന്‍.കെ.ജോസിനെ കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു
03/02/2018
ചരിത്രകാരന്‍ ദലിത് ബന്ധു എന്‍.കെ.ജോസിന്റ നവതിയോടബന്ധിച്ച് അംബികാ മാര്‍ക്കറ്റിലെ വസതിയില്‍ കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ എന്‍.കെ.ജോസിനെ ആദരിക്കുന്നു.

വൈക്കം. ചരിത്രകാരന്‍ ദലിത് ബന്ധു എന്‍.കെ.ജോസിന്റെ രചനകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ടന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. നവതിയിലെത്തിയ ചരിത്രകാരന്‍ ദലിത് ബന്ധു എന്‍.കെ.ജോസിനെ കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം അംബികാമാര്‍ക്കറ്റിലെ വസതിയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റമില്ലാത്ത ഭൂതകാലത്തിലെ സംഭവങ്ങളെ അടയാളപ്പെടുത്തുക മാത്രമല്ല അപഗ്രഥിക്കുകയും വ്യവസ്ഥാപിത താല്‍പ്പര്യങ്ങളോട് കലഹിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. ഇത് അധ:സ്ഥിത വിഭാഗങ്ങളുടെ സ്വത്വബോധത്തിന് ശക്തി പകരുന്നതും ഏറെ പ്രസക്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.എം.എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ജോസ്, തങ്കമ്മ ജോസ്,അഡ്വ.എ.സനീഷ് കുമാര്‍, ഉസ്താദ് കുഞ്ഞ് മുഹമ്മദ് ഹാജി, സാബു കരിശേരി, അജിത് കല്ലറ, പി.വി.പ്രകാശ്, ശശികുമാര്‍ കാളികാവ്, അനില്‍ കാരിക്കോട്, രമേശ് മണി, ഉല്ലല മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.