Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിലാസ്ഥാപനം നടത്തി
02/02/2018
ആശ്രമം സ്‌കൂള്‍ നടപ്പാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ എന്‍.ബാബുരാജും, ചീഫ് കോ- ഓര്‍ഡിനേറ്റര്‍ പ്രിസ ഭാസ്‌ക്കറും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ പെടുത്തി നിര്‍ദ്ധന വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുന്ന ക്ഷേമ പ്രവര്‍ത്തനത്തിലെ നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ എന്‍.ബാബുരാജും, കോ- ഓര്‍ഡിനേറ്റര്‍ പ്രിയ ഭാസ്‌ക്കറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. വൈക്കം എസ്.എന്‍.ഡി.പി യൂണിയനും, ആശ്രമം സ്‌കൂളും, ഉല്ലല ഓംങ്കാരേശ്വരം ദേവസ്വവും, എസ്.എന്‍.ഡി.പി ശാഖയും, എന്‍.എസ്.എസ് യൂണിറ്റും, എസ്.പി.സിയും ചേര്‍ന്നാണ് നിര്‍വ്വഹിക്കുന്നത്. ആറര ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മ്മാണ ചിലവ്. പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ജയവിലാസത്തില്‍ ആര്യ ഷാജിക്കാണ് നാലാമത്തെ വീട് നല്‍കുന്നത്. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി, നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.സുരേഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു, ഷാജി മാടയില്‍, കെ.വി പ്രകാശന്‍, ഷാജി ടി കുരുവിള, മിനി. വി. അപ്പുക്കുട്ടന്‍, സീമ വാസവന്‍, സുധര്‍മ്മ, കെ.എസ്. സിന്ധു, ജാസ്മിന്‍, സാനു, ബേബി എന്നിവര്‍ നേതൃത്വം നല്കി.