Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
02/02/2018

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.അനില്‍കുമാര്‍, ടി.എസ് സെബാസ്റ്റ്യന്‍, കവിത റെജി, ബീന മോഹനന്‍, രമ ശിവദാസന്‍, അനിയമ്മ അശോകന്‍, വിഷ്ണു ഉല്ലാസ്, എസ്.ബിജു, സന്ധ്യ അശോകന്‍, ഷീല സുരേശന്‍, ഗീതാ ജോഷി, രാഖി സജേഷ്, ജീനാ തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.വി വിനോദ് ബാബു, ലൈബ്രേറിയന്‍ പി.ആര്‍ രാജി എന്നിവര്‍ പങ്കെടുത്തു.