Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും അശ്ലീലം പറയുന്ന വ്യക്തിയെ പോലീസ് വിദഗ്ധമായി കുടുക്കി
02/02/2018

വൈക്കം: വൈക്കം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും അശ്ലീലം പറയുകയും മറ്റും ചെയ്യുന്ന സംഘത്തിലെ പ്രധാനപ്രതിയെ പോലീസ് വിദഗ്ധമായി കുടുക്കി. കൊട്ടാരക്കര ഗീതാഭവനില്‍ ബാലു(44)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതുസംബന്ധിച്ച് വൈക്കം സ്വദേശികളായ നാലിലധികം യുവതികള്‍ മൊബൈല്‍ നമ്പര്‍ സഹിതം വൈക്കം സി.ഐക്ക് പരാതി നല്‍കിയിരുന്നു. നമ്പര്‍ ഉപയോഗിച്ച് സ്റ്റേഷനിലെ വനിതാപോലീസിനെ കൊണ്ട് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. ഇവരോടും അശ്ലീലങ്ങള്‍ മൊഴിഞ്ഞു. പിന്നീട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ വന്നാല്‍ നേരില്‍ കാണാമെന്ന് വനിതാപോലീസ് പറയുന്നു. ഇതനുസരിച്ച് ഇയാള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് പരിസരത്ത് എത്തിയ സമയം സി.ഐ എസ്.ബിനു, എ.എസ്.ഐ കെ.വി സന്തോഷ്‌കുമാര്‍, ഡബ്ല്യു.സി.പി.ഒ ഷെലീല എന്നിവര്‍ മഫ്തി വേഷത്തില്‍ എത്തി പ്രതിയെ കുടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.